ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ കണ്ടെത്തി

By Web TeamFirst Published May 25, 2021, 3:01 PM IST
Highlights

അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.  ജീവനക്കാർക്ക് പറ്റിയ പിശകാണ് സ്വർണ്ണം നഷ്ടമാകാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ച വത്സലകുമാരിയുടെ നഷ്ടപെട്ട സ്വർണ്ണം ആശുപത്രിയിൽ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. പള്ളിപ്പാട് സ്വദേശിനി വത്സലകുമാരിയുടെ ആറര പവൻ സ്വർണ്ണമാണ് നഷ്ടമായിരുന്നത്‌.

അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.  ജീവനക്കാർക്ക് പറ്റിയ പിശകാണ് സ്വർണ്ണം നഷ്ടമാകാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

പോലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി വത്സലാകുമാരി മരിച്ചത്. ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ സ്വർണാഭരണങ്ങളെപ്പറ്റി കൃത്യമായ മറുപടി നൽകിയില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!