
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ അർജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നൽകാൻ തീരുമാനിച്ചതും കേരള സർക്കാർ അതിനായി പ്രത്യേക ഉത്തരവിറക്കിയതും. തെരച്ചിലുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിൽ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജർ ഉടൻ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതുവരെ പൊതുസമൂഹം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്ണപ്രിയ പറഞ്ഞു.
അർജുൻ്റെ കുടുംബത്തിൻ്റെ കണ്ണിരോപ്പൻ സർക്കാർ നൽകിയ സഹായ ഹസ്തമാണ് ജോലി. രാവിലെ കണ്ണാടിക്കലിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ ദൂരെയൂള്ള വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ എത്തി കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ് കൃഷ്ണ പ്രിയയ്ക്ക് ജൂനിയർ ക്ലർക്ക് ആയി നിയമനം നൽകിയത്. ഷിരൂരിൽ തെരച്ചിൽ പുനരാരംഭിക്കാൻ തുറമുഖ വകുപ്പിൻ്റെ അനുമതി ലഭിച്ചു. ഒരാഴ്ച മേഖലയിൽ ഓറഞ്ച് അലർട്ട് ആണ്. കാലാവസ്ഥ അനുകൂലമാകുന്നതും കാത്തിരിക്കുകയാണ് അർജുൻ്റെ കുടുംബം. 49 ദിവസം മുൻപാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam