മിഷൻ 2025 തർക്കം: പാർട്ടിയോ​ഗങ്ങളിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിൽ കര്‍ശന നടപടിയുമായി എഐസിസി

Published : Jul 28, 2024, 05:37 PM ISTUpdated : Jul 28, 2024, 06:06 PM IST
മിഷൻ 2025 തർക്കം:  പാർട്ടിയോ​ഗങ്ങളിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിൽ കര്‍ശന നടപടിയുമായി എഐസിസി

Synopsis

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചിട്ടുണ്ട്.

തിരുവനന്തപുരം: മിഷൻ 2025 തർക്കത്തിൽ കർശന നടപടിയുമായി എഐസിസി. പാർട്ടി നടപടിയിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിലാണ് നടപടി. സംഭവത്തിൽ അന്വേഷണ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസിക്ക് നിർദേശം നൽകി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. തുടർ നടപടികൾ എഐസിസി സ്വീകരിക്കും. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി  വാർത്തകൾ മാധ്യമങ്ങളിൽ വരുന്ന പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാനത്ത് കുറച്ചുനാളുകളായി ഇത്തരത്തിലുള്ള മാധ്യമവാർത്തകൾ പാർട്ടിക്ക് ​ഗുണകരമല്ലാത്ത രീതിയിൽ പുറത്തുവരുന്നു. പാർട്ടിക്ക് അകത്തുള്ള രഹസ്യമായ ചർ‌ച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത് വഴിയാണിത്. ഇത്തരം നേതാക്കൾ ആരെന്ന് കണ്ടെന്ന് കണ്ടെത്തണം. അവർക്കെതിരെ നടപടി എടുക്കാൻ എഐസിസി തയ്യാറാകും. അതുകൊണ്ട് അത്തരത്തിലുള്ള നേതാക്കൾ ആരെന്ന് കണ്ടെത്തി ഉടനടി തന്നെ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് കത്തിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത്. 

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം