ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്.

09:42 AM (IST) Apr 28
കാട്ടാന അരിക്കൊമ്പനെ തേടി വനംവകുപ്പിന്‍റെ രണ്ട് വാഹനങ്ങളിൽ ഉദ്യോഗസ്ഥർ പ്ലാന്റേഷൻ ഉള്ളിലേക്ക് പോയി.
07:32 AM (IST) Apr 28
അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പമാണ് ദൗത്യമേഖലയിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു.
07:25 AM (IST) Apr 28
അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു.
07:22 AM (IST) Apr 28
കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ച കുങ്കിയാനകള്‍ കൊമ്പന് അരികിലേക്കെത്തി. അരിക്കൊമ്പൻ ദൗത്യത്തിന് വനം വകുപ്പ് പൂര്‍ണ സജ്ജമെന്ന് സി സി എഫ് ആർ എസ് അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
07:21 AM (IST) Apr 28
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്.