'കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാൻ': എംകെ രാഘവന്‍ എംപി

By Web TeamFirst Published Nov 24, 2020, 8:30 PM IST
Highlights

തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് ഒരു വര്‍ഷം മുമ്പുണ്ടായ കേസ് പൊടിതട്ടിയെടുക്കുന്നത് വിജിലന്‍സിനെ ഉപയോഗിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനെന്ന് എംകെ രാഘവന്‍ എംപി. ഒരു വര്‍ഷം മുമ്പുണ്ടായ കേസ്, തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് പൊടിതട്ടിയെടുക്കുന്നത് വിജിലന്‍സിനെ ഉപയോഗിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ എംപി കോഴിക്കോട് പറഞ്ഞു.

2019 ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്താണ് ചാനല്‍ ഒളിക്യമറാ വിവാദത്തെത്തുടര്‍ന്ന് എംകെ രാഘവനെതിരെ ആരോപണമുയര്‍ന്നത്. അന്ന് അന്വേഷിച്ച് കഴമ്പില്ലെന്ന കണ്ട ശേഷം ഇപ്പോള്‍ വീണ്ടും തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും യുഡിഎഫ് നേതാക്കള്‍ കോഴിക്കോട്ട് പറഞ്ഞു. 

പാലർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ടിവി ചാനലിൻറെ ഒളിക്യാമറയിലൂടെ രാഘവൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ കേസിലാണ് കോഴിക്കോട് എംപിയായ രാഘവനെതിരെ വിജിലൻസ് കേസ് കേസെടുത്തിരിക്കുന്നത്. 

ഒരു ഹോട്ടലിന് അനുമതി ലഭിക്കുന്നത് വേണ്ടി അഞ്ചുകോടി ആവശ്യപ്പെട്ടതാണ് ചാനൽ പുറത്തുവിട്ട വാർത്ത. ഇതേ കുറിച്ചന്വേഷിച്ച വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സർക്കാരിൻറെ അനുമതി തേടിയിരുന്നു. സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് റെയ്ഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. ലോക്സഭ സ്പീക്കറിൻറെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് സർക്കാർ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.

click me!