'പ്രകാശ് ജാവേദക്കറെ കണ്ടതില്‍ പ്രശ്നമില്ല'; എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്ന് എം എം മണി

Published : Mar 21, 2024, 10:29 AM ISTUpdated : Mar 21, 2024, 03:05 PM IST
'പ്രകാശ് ജാവേദക്കറെ കണ്ടതില്‍ പ്രശ്നമില്ല'; എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്ന് എം എം മണി

Synopsis

ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ രാജേന്ദ്രൻ കണ്ടതില്‍ പ്രശ്നമില്ല. എസ് രാജേന്ദ്രൻ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു. ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീൻ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിലെ എം എം മണി പരാമര്‍ശം. 

Also Read: 'ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി, എന്താണ് ടിവിയിൽ പോകുന്നതെന്ന് സിപിഎം നേതാക്കൾ ചോദിച്ചു'; എസ് രാജേന്ദ്രൻ

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്
പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലിയിൽ