'സ്വർണ്ണക്കടത്തുകാരിയെ സ്വാതന്ത്ര്യസമര സേനാനിയെ പോലെ അവതരിപ്പിക്കുന്നു', എംഎം മണി

Published : Jun 13, 2022, 11:12 PM IST
'സ്വർണ്ണക്കടത്തുകാരിയെ സ്വാതന്ത്ര്യസമര സേനാനിയെ പോലെ അവതരിപ്പിക്കുന്നു', എംഎം മണി

Synopsis

സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിൽ  ആർഎസ്എസ്,ബിജെപി, യുഡിഎഫ്, ഗൂഡാലോചനയെന്ന് എംഎം മണി

ഇടുക്കി: സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിൽ  ആർഎസ്എസ്,ബിജെപി, യുഡിഎഫ്, ഗൂഡാലോചനയെന്ന് എംഎം മണി. സ്വർണ്ണക്കടത്തുകാരിയെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തയാളെപ്പോലെയാണ് അവതരിപ്പിക്കുന്നത്.  മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന പരിപാടി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാർട്ടിക്ക് അറിയാമെന്നും എംഎം മണി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനയുടെ ആസ്ഥാനം എച്ചആർഡിഎസ് ആണെന്നാരോപിച്ച് തൊടുപുഴയിലെ എച്ച്ആർഡിഎസ് ആസ്ഥാനത്തേക്ക് സിപിഎം. നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനമായെത്തിയ പാർട്ടി പ്രവർത്തകരെ എച്ച്ആർഡിഎസ് ആസ്ഥാനത്തേക്കുള്ള പ്രവേശന കവാടത്തിൽ പോലീസ് തടഞ്ഞു.

'വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതം'; പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻശ്രമിച്ചു, സുരക്ഷ പാർട്ടി ഏറ്റെടുത്താൽ ആരുംതൊടില്ല; പ്രതികരിച്ച് കോടിയേരി

തിരുവനന്തപുരം: സമരമെന്ന പേരിൽ വിമാനത്തിനകത്ത് പോലും മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നതായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. പാര്‍ട്ടി സുരക്ഷ ഏറ്റെടുത്താല്‍ ആര്‍ക്കും തടയാനാകില്ല. ഒറ്റയാളും അടുക്കില്ലെന്ന് ഉറപ്പാക്കും.  മുഖ്യമന്ത്രിക്ക് എതിരെ സമരം ചെയ്യുന്നത് മഹാത്മാഗാന്ധിയെ വധിച്ചവരാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തടഞ്ഞിരുന്നു. 

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു, പ്രതിഷേധക്കാരെ ചുംബിക്കണോ?; ചോദ്യ‌വുമായി ഇ പി ജയരാജൻ

ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാരെ കൈകാര്യം ചെയ്ത് ഇപി

എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.

'പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്,മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നു': ഇ പി ജയരാജന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം