'തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല, ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് പറഞ്ഞത്'; എംടിയെ സന്ദർശിച്ച് കാരശ്ശേരി

Published : Dec 20, 2024, 12:55 PM IST
'തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല, ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് പറഞ്ഞത്'; എംടിയെ സന്ദർശിച്ച് കാരശ്ശേരി

Synopsis

അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇ​ദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോഴിക്കോട്: ​അതീവ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് എംഎൻ കാരശ്ശേരി. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇ​ദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു. 

''അദ്ദേഹം അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞാൻ കാണുമ്പോൾ അദ്ദേഹം ഓക്സിജൻ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്. തോളത്ത് തട്ടി വിളിച്ചിട്ടും ഞാൻ ഇന്നയാളാണെന്ന് പറഞ്ഞു. നഴ്സും പറഞ്ഞു ഇന്നയാളാണെന്ന്. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ഒന്നും പറയാൻ കഴിയാത്ത സന്നി​ഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓർമ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ട്.'' എം എൻ കാരശ്ശേരി വിശദമാക്കി.  

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം