പൊതുജനം സുരക്ഷയ്ക്കായി എന്ത് ചെയ്യണം? സംസ്ഥാനത്ത് 126 ഇടങ്ങളിൽ മോക് ഡ്രിൽ, സൈറണുകള്‍ മുഴങ്ങി

Published : May 07, 2025, 03:49 PM ISTUpdated : May 07, 2025, 04:12 PM IST
പൊതുജനം സുരക്ഷയ്ക്കായി എന്ത് ചെയ്യണം? സംസ്ഥാനത്ത് 126 ഇടങ്ങളിൽ മോക് ഡ്രിൽ, സൈറണുകള്‍ മുഴങ്ങി

Synopsis

14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കി.

തിരുവനന്തപുരം: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ തുടങ്ങി. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കി. സംസ്ഥാനത്ത് 126 ഇടങ്ങളിലാണ് മോക്ക് ഡ്രില്‍. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങി. അപകട സൈറൺ മുഴങ്ങിയതോടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചു.

വൈകിട്ട് 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തേണ്ടത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കാം എന്നാണ് നിർദേശം. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. സൈറണുകൾ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും. അപകടമില്ലാതെ മോക്ഡ്രിൽ നടപ്പാക്കണമെന്ന് നിർദ്ദേശം. 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.

മോക്ഡ്രിൽ, അറിയേണ്ടത് എല്ലാം...

- വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.
- 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും
- സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്
- കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാം
- 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും
- അലേർട്ട് സയറൺ ശബ്ദവും (Alert), സുരക്ഷിതം (All Clear) എന്ന സയറൺ ശബ്ദവും അനുബന്ധം ആയി ചേർക്കുന്നു.
- സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും
- മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക
- സിവിൽ ഡിഫൻസ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നി രക്ഷാ സേനയുമായി ആലോചിച്ച് നടപ്പാക്കുക

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി