
തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും 2025 ജനുവരി 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും. ജനുവരി 13 തിങ്കളാഴ്ച രാവിലെ 9.30 ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിൽ വച്ച് മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും, 11 മണിക്ക് അനുമോദന സമ്മേളനവും നടക്കും.
അനുമോദന സമ്മേളനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യം. ചടങ്ങിൽ തിരുവനന്തപൂരം എം.എൽ.എ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, എസ്.ആർ ശക്തിധരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പിൽ സ്പീക്കർ എ.എൻ. ഷംസീർ, എ.എ. റഹിം എം.പി, കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷ്, പ്രശസ്ത ഭരതനാട്യം നർത്തകി ഡോ. രാജശ്രീ വാരിയർ, മാധ്യമപ്രവർത്തക കെ. കെ. ഷാഹിന, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ ഡോ.അരുൺ ബി. നായർ, മലയാളം മിഷൻ മുൻ മേധാവി, പ്രൊഫസർ ഡോ.സുജ സൂസൻ ജോർജ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, അഡ്വ. പ്രദീപ് പാണ്ടനാട് തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ക്യാമ്പ് 15ന് വൈകിട്ട് സമാപിക്കുമെന്ന് ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു.സി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam