മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുന്നു, ഇന്ത്യയെ കടക്കെണിയിലാക്കിയത് മോദി; സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

Published : Apr 01, 2026, 04:22 PM IST
D Raja

Synopsis

മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രം ആക്കി ഇന്ത്യയെ മാറ്റിയെന്നും ഡി രാജ പറഞ്ഞ.

ഇടുക്കി: മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യൻ ഭരണ ഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി ആയി കാണുന്നുണ്ടോ എന്ന് ചോദിക്കണം. മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രം ആക്കി ഇന്ത്യയെ മാറ്റി. കേരളത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമമില്ല. പത്തു വർഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിൽ ആണ് കേരളം പിന്നിലായത്?

വിവിധ വകുപ്പുകളിൽ വലിയ മുന്നേറ്റം ഉണ്ടായി. കേരളം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. ഇക്കാര്യത്തിൽ മോദിയോടും രാഹുൽ ഗാന്ധിയോടും സംവാദത്തിന് തയ്യാറാണെന്നും ഡി രാജ പറഞ്ഞു. ഇന്ത്യയെ കടക്കെണിയിൽ ആക്കിയത് മോദിയാണ്. രൂപയുടെ മൂല്യം ഇല്ലാതാക്കിയത് മോദിയാണ്.

എന്നിട്ട് കേരളത്തിൽ വന്നിട്ട് കേരളം കടക്കെണിയിൽ ആണെന്ന് പറയുകയാണ്. പ്രധാനമന്ത്രി സത്യം വേണം പറയാൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ അപ്രായോഗികം ആണെന്ന് മോദി ചിന്തിക്കണം. ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തിന് ട്രംപിനൊപ്പം മോദിക്കും ഉത്തരവാദിത്വമുണ്ട്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്ന വേവലാതിയിൽ ആണ് ട്രംപ്. മോദി ട്രംപിന്‍റെ കാൽക്കീഴിൽ കിടക്കുകയാണ്. എഫ്‍സിആര്‍എ നിയമ ഭേദഗതിയിലൂടെ മോദി ന്യൂനപക്ഷകള്‍ക്കെതിരെ തിരിയുകയാണ്. ഇത് ചോദ്യം ചെയ്യേണ്ട രാഹുലും യുഡിഎഫും മിണ്ടാതെയിരിക്കുകയാണെന്നും ഡി രാജ വിമര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എയിംസും 3000 രൂപ പെൻഷനും; വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക
ബിജെപി സർക്കാരിൻ്റെ നിലപാടുകൾ ക്രിസ്ത്യൻ ന്യൂനപക്ഷം മനസിലാക്കണം; രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിലെ ജന പങ്കാളിത്തം വോട്ടായിമാറില്ലെന്നും ടി പി രാമകൃഷ്ണൻ