അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി

Published : Dec 30, 2022, 03:28 PM IST
അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി

Synopsis

ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു. 

ഗാന്ധിനഗർ: അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ഹൗറ - ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു. 

ഇന്ന് ദില്ലിയിൽ നിന്നും ബംഗാളിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി അമ്മ ഹീരാബെൻ്റെ നിര്യാണത്തെ തുടർന്ന് നേരെ ഗാന്ധിനഗറിലേക്ക് പോകുകയായിരുന്നു. സംസ്കാരചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം ഓൺലൈനായി ബം​ഗാളിലെ പരിപാടികളിൽ പങ്കെടുത്തത്. ഹൌറ സ്റ്റേഷനിൽ നിന്നും ന്യൂ ജൽപൈഗുരു വരൊയണ് പുതിയ വന്ദേഭാരത് ട്രെയിൻ സഞ്ചരിക്കുക. വടക്കുകിഴക്കേ ഇന്ത്യയിലേക്ക് പ്രവേശന കവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ന്യൂ ജൽപൈഗുരി. 564 കിലോമീറ്റർ ദൂരമുള്ള ഈ പാത 7.45 മണിക്കൂറിലാവും വന്ദേഭാരത് ട്രെയിൻ പൂർത്തിയാക്കുക. യാത്രാമധ്യേ ബർസോയി, മാൾട, ബൊൽപുർ എന്നീ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടാവും. ഇതോടൊപ്പം കൊൽക്കത്ത മെട്രോയുടെ പുതിയ പ‍ർപ്പിൾ ലൈനിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃത്താലയുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതി പഠിക്കാൻ ജാർഖണ്ഡ് സംഘം നാളെയെത്തും; മന്ത്രി എംബി രാജേഷുമായി സംവദിക്കും
നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു