
വണ്ടൂർ: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീർ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. 'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നാണ് മുനീർ പറഞ്ഞത്. ഗതികേടേ നിന്‍റെ പേര് പിണറായി എന്നും മുനീർ പറഞ്ഞുവച്ചു. വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പിണറായിക്കെതിരെ പരിഹാസവുമായി മുനീർ രംഗത്തെത്തിയത്.
അതിനിടെ വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർ വൈ എഫ് ) നേതൃത്വത്തിൽ സംഘടിപ്പിച്ചു എന്നതാണ്. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്പയനിംഗ് വോട്ടർമാരിൽ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളിൽ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളിൽ പര്യടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തലിന് വേണ്ടിയും ആർ വൈ എഫ് സമാന രീതിയിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട് ചുവന്ന കൊടി പിടിച്ച് രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സി പി എം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam