
തിരുവനന്തപുരം: തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായി മോദി. മറ്റന്നാൾ തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകും.
നഗരത്തിന് പുറത്ത് സാറ്റലൈറ്റ് സിറ്റികൾ, മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി, തെരുവ് നായ ശല്യം തടയാൻ നടപടി തുടങ്ങി തലസ്ഥാന നഗരവികസനത്തിനുള്ള ബ്ലൂ പ്രിന്റിലെ പ്രഖ്യാപനങ്ങൾ ഏറെയാണ്. തിരുവനന്തപുരം നഗരത്തിന്റെ സ്ഥലപരിമിതികൾ കണക്കിലെടുത്ത് നഗരത്തിന് പുറത്തെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഉപഗ്രഹ നഗരങ്ങളാണ് വികസന മാർഗരേഖയിലെ പ്രധാന ആകർഷണം. കോർപ്പേഷനിലാകെ വർഷം 4,000 വീടും കോർപ്പറേഷന്റെ മറ്റൊരു ലക്ഷ്യമാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനവും മോദി നടത്തും.
തലസ്ഥാന നഗരവാസികളുടെ പ്രധാന ആവശ്യങ്ങളായ മാലിന്യ, തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളും വികസന രേഖലയിലുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചില നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. കോർപ്പറേഷനും ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്ന വികസനരേഖയായിരിക്കും പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം മോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തെരഞ്ഞെടുപ്പ് വിജയാഘോഷം മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൂടി മോദിയുടെ വരവോടെ ബിജെപി സജീവമാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam