ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ഡിസംബറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ സന്ദർശനവും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും വിഷയമായി. സംഭാഷണത്തിനിടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ട്രംപിനോട് വിശദീകരിച്ചു. ഇതിനുപുറമേ, യുഎസ് ചുമത്തുന്ന അധിക താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള നിലപാടും ആശങ്കകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപിനെ നേരിട്ട് അറിയിച്ചു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam