ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ചതെന്ത്‌; മലയാളത്തില്‍ മോദിയുടെ കുറിപ്പ്‌

Published : Jun 08, 2019, 12:26 PM IST
ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ചതെന്ത്‌; മലയാളത്തില്‍ മോദിയുടെ കുറിപ്പ്‌

Synopsis

ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത്‌ ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ്‌ മോദി മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച്‌ മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത്‌ ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ്‌ മോദി മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്‌. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു' എന്നാണ്‌ മോദിയുടെ ട്വീറ്റ്‌. സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ച്‌ ഇംഗ്ലീഷിലും ഇക്കാര്യം മോദി ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

തുലാഭാരത്തട്ടിലിരിക്കുന്ന ചിത്രം പങ്കുവച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ അനുഗ്രഹീത നിമിഷം എന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്‌.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചൻ, മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവ്'; ഇപി ജയരാജൻ
'കുറുക്കുവഴിയിൽ അധികാരം പിടിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളം'; ഭക്ഷ്യമന്ത്രിയെന്ന നിലയിൽ അഭിമാനമെന്നും ജിആർ അനിൽ