റമദാന്‍ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ, വിശ്വാസികള്‍ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published : Mar 02, 2025, 10:29 AM ISTUpdated : Mar 02, 2025, 10:32 AM IST
റമദാന്‍ സമൂഹത്തിൽ സമാധാനവും  ഐക്യവും കൊണ്ടുവരട്ടെ, വിശ്വാസികള്‍ക്ക്  ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

റമദാന്‍  മാസം കാരുണ്യത്തിന്റെയും ദയയുടെയും സേവനത്തിന്റെയും  ഓർമ്മപ്പെടുത്തലാണെന്നും മോദി

ദില്ലി: റമദാന്‍  സമൂഹത്തിൽ സമാധാനവും  ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആശംസിച്ചു. റമദാന്‍  മാസം കാരുണ്യത്തിന്‍റേയും ദയയുടെയും സേവനത്തിന്‍റേയും  ഓർമ്മപ്പെടുത്തലാണെന്നും മോദി. സമൂഹമാധ്യമത്തില്‍ കുറിച്ചു

 

യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന്‍ വ്രതം തുടങ്ങിയിട്ടുണ്ട്.പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റേയും ത്യാഗത്തിന്‍റേയും നാളുകളാണ്.പ്രാര്‍ത്ഥന നിര്‍ഭരമായ മാസം കൂടിയാണ് റംസാന്‍

റമദാൻ സന്ദേശത്തിൽ പലസ്തീൻ ജനതയ്ക്കായി പ്രാർത്ഥിച്ച് സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ്.പലസ്തീൻ ജനതയ്ക്ക് ശാശ്വത സമാധാനവുംനല്ല ജീവിതവും   ഉണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദയയുടെയും മാപ്പു നൽകലിന്റെയും വിട്ടു വീഴ്ച്ചയുടെയും മാസമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  വിശുദ്ധമാക്കപ്പെട്ട 2 പള്ളികളുടെയും ചുമതലയിലും തീർത്ഥാടകർക്കായി സൗകര്യങ്ങളൊരുക്കുന്നതിലും    പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.ഏവർക്കും അനുഗ്രഹമുണ്ടാകട്ടെ എന്നാശംസിച്ചാണ് സൗദി ഭരണാധികാരിയുടെ സന്ദേശം അവസാനിക്കുന്നത്.

 

PREV
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം