
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ (Monson Mavunkal) സമർപ്പിച്ച ജാമ്യാപേക്ഷ (Bail Application) ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലുമാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിക്കും. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.
തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്ന് അപേക്ഷയില്‍ മോൻസൻ പറയുന്നു. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന്‍ അപേക്ഷയില്‍ പറഞ്ഞു. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചു; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
പോക്സോ കേസിലെ (POCSO Case) ഇരയെ വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചയാൾ മലപ്പുറം (Malappuram) വഴിക്കടവിൽ (Vazhikkadavu) അറസ്റ്റിലായി. കോഴിക്കോട് (Calicut) കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി ആണ് അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സൽമാൻ നേരത്തെ അറസ്റ്റിലായിരുന്നു.
പോക്സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇയാൾ ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെൽഡ് വെൽഫയർ കമ്മിറ്റിക്കും പരാതികൾ ലഭിച്ചിരുന്നു. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാളുകളെ കണ്ടെത്തുന്നതിനായി നടത്തിയ നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി കോഴിക്കോട് നിന്നും പിടിയിലായത്.
വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സൽമാൻ എന്ന തൊള്ളപൊളിയൻ സല്ലു വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോർഡ് ചെയ്ത് ഷെയർ ചെയ്ത വീഡിയോ നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുള്ളതാണ്. ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിൽ ആകുന്നത്