കോടതി വിധി മാനിക്കുന്നു, സാമ്പത്തിക തട്ടിപ്പിൽ ഇപ്പോള്‍ കൂടുതൽ വെളിപ്പെടുത്തലില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

Published : Jun 17, 2023, 03:48 PM IST
കോടതി വിധി മാനിക്കുന്നു, സാമ്പത്തിക തട്ടിപ്പിൽ ഇപ്പോള്‍ കൂടുതൽ വെളിപ്പെടുത്തലില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

Synopsis

ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 

തിരുവനന്തപുരം: കോടതി വിധി മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ. ഇയാൾക്കെതിരായ പോക്സോ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5,25,000 രൂപ പിഴയും അടക്കണം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം

സാമ്പത്തിക തട്ടിപ്പിൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഇല്ലെന്നും മോൻസൻ പ്രതികരിച്ചു. പേരുകൾ വെളിപ്പെടുത്തരുതെന്ന് ഇഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പേര് വെളിപ്പെടുത്താത്തത് ഈ സാഹചര്യത്തിലാണ്. 2018 മുതലുള്ള തന്റെ വീട്ടിലെ സിസിറ്റിവി ദൃശ്യങ്ങൾ കണ്ടെത്താനായാൽ എല്ലാത്തിനും ഉത്തരം കിട്ടുമെന്നും മോൻസൻ പറഞ്ഞു. 

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവര്‍ത്തിച്ചു. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസൻ മാവുങ്കലിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ മാവുങ്കൽ പറഞ്ഞിരുന്നു.  

പോക്സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ, 5.25ലക്ഷം പിഴയും

പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരൻ; പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരള്‍ രോഗ ചികിത്സക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച കമ്പനിക്ക് തിരിച്ചടി, 5,30,000 രൂപ നഷ്ടപരിഹാരം നല്‍കണം, ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്
കോഴിക്കോട് വലിയങ്ങാടിയിൽ തകര്‍ന്നത് 1977ൽ നിര്‍മിച്ച കെട്ടിടം, ബിജെപി കോര്‍പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം