കേരളത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവ‍ർഷം ദുർബലമായി തുടരാൻ സാധ്യത

Published : Aug 16, 2020, 01:24 PM ISTUpdated : Aug 16, 2020, 01:27 PM IST
കേരളത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവ‍ർഷം ദുർബലമായി തുടരാൻ സാധ്യത

Synopsis

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാൽ ഇത് കേരളത്തിൽ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ദില്ലി: കേരളത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവ‍ർഷം ദുർബലമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. എന്നാൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞാഴ്ച്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ഇപ്പോൾ ജാർഖണ്ഡിനു മുകളിലാണ്.

ഇതിന്റെ സ്വാധീനത്തിൽ മധ്യ ഇന്ത്യയിലും കൊങ്കൺ തീരത്തും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാൽ ഇത് കേരളത്തിൽ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കണ്ടെത്തി; അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
വന്ദേമാതരം വിവാദം: പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല; നിർദേശം ദേശീയ ഗാനം ആലപിക്കാൻ