മൂലവിളാകത്ത് സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 12 ദിവസം; ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Published : Mar 25, 2023, 07:31 AM IST
മൂലവിളാകത്ത് സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 12 ദിവസം; ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Synopsis

പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്

തിരുവനന്തപുരം: മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാറ്റൂര്‍ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പൊലീസ് അവകാശവാദം. അക്രമം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതി ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടില്ല. 

മരുന്ന് വാങ്ങാൻ ഈ മാസം 13 ന് രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂര്‍ ജംങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്. പാറ്റൂര്‍ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ട്. പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്ത് വിടരുതെന്ന കര്‍ശന നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് ഉണ്ട്. 
 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം