മൂഴിയാർ ഡാം നാളെ തുറക്കും: കക്കട്ടാർ,പമ്പ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

By Web TeamFirst Published Apr 22, 2021, 9:56 PM IST
Highlights

ഡാം തുറക്കുന്ന  സാഹചര്യത്തിൽ കക്കാട്ടാറിന്റേയും പമ്പാനദിയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം നിർദേശം നൽകി

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ 15,000 ഘനമീറ്റർ വെള്ളം നാളെ തുറന്നു വിടും. കക്കാട് നദിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിനായാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്.  അണക്കെട്ടിൻ്റെ മൂന്ന് ഗേറ്റുകൾ അഞ്ച് സെന്റീമീറ്റർ വരെ ഉയർത്തും. ഡാം തുറക്കുന്ന  സാഹചര്യത്തിൽ കക്കാട്ടാറിന്റേയും പമ്പാനദിയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം നിർദേശം നൽകി

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

click me!