യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത,മരണകാരണം ക്രൂര മർദനമെന്ന് മെഡിക്കൽ റിപ്പോർട്ട്

Published : Oct 03, 2022, 05:49 AM ISTUpdated : Oct 03, 2022, 06:23 AM IST
യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത,മരണകാരണം ക്രൂര മർദനമെന്ന് മെഡിക്കൽ റിപ്പോർട്ട്

Synopsis

ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാ‍റിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തിൽ കൊന്ന് കുഴിച്ചിട്ടത്

കോട്ടയം : ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിന്‍റെ തറയിൽ മറവു ചെയ്ത കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാ‍റിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തിൽ കൊന്ന് കുഴിച്ചിട്ടത്.മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു

ദൃശ്യം മോഡൽ കൊല: ബിന്ദുമോനെ കൊന്ന് കോൺക്രീറ്റിനുള്ളിൽ കുഴിച്ചിട്ടത് ആത്മസുഹൃത്ത്, ഞെട്ടലോടെ നാട്

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം