
തിരുവനന്തപുരം: സ്കൂളുകൾക്ക് (school re opening) ആശ്വാസം. സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ കെഎസ്ആർടിസിക്ക് 4000 ബസുകള്‍ ആകും. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കുട്ടികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam