
തിരുവനന്തപുരം: രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണം. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറക്കുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളു. വാഹനങ്ങൾ കർശനമായി നിയന്ത്രിക്കും.
തിരുവനന്തപുരത്തെ രണ്ട് കേസുകളടക്കം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂർ-3, കാസർകോട് -3 , കോഴിക്കോട്-3, പത്തനംതിട്ട-1 എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയും ചുമത്താൻ ഡിജിപിയുടെ ഉത്തരവ്. ആദ്യം 200 രൂപയും കുറ്റം ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇക്കാര്യം ജനങ്ങള്‍ പൂർണമായി അനുസരിക്കാത്ത സഹാചര്യത്തിലാണ് നിയമനടപടി ആരംഭിക്കുന്നത്. മുഖാവണം ധരിക്കാതെ പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും, കുറ്റം ആവർത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴയീടാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam