ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ

Published : Mar 04, 2026, 10:01 AM IST
expat luggage

Synopsis

ഗൾഫ് മേഖലയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ കൊച്ചിയിലേക്ക് സമാശ്വാസ സർവീസുകൾ തുടരും. 

തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്ക് പ്രധാന വിമാനക്കമ്പനികൾ ഒന്നും സാധാരണ സർവീസുകൾ നടത്തില്ല. എന്നാൽ, കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ ഉള്ള സമാശ്വാസ സർവീസുകൾ തുടരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ഏകദേശം 15ഓളം സർവീസുകൾ കൊച്ചിയിലെത്തുമെന്നാണ് പറയുന്നത്. സന്ദർശകരായി എത്തിയും വിസ കാലാവധി അവസാനിക്കാറായും മറ്റും കുടുങ്ങി കിടന്ന യാത്രക്കാരെ തിരികെ എത്തിക്കാനുള്ള അടിയന്തിര സർവീസുകൾ ആണ് നടക്കുക. പൗരന്മാരെ തിരികെ എത്തിക്കാനായി വിവിധ രാജ്യങ്ങൾ അയയ്ക്കുന്ന വിമാനങ്ങളും സർവീസ് നടത്തും. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, ഇത്തിഹാദ്, എയർ ഇന്ത്യ,

ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഉൾപ്പെടെ നഗരങ്ങളിലേക്ക് ഇത്തരം സമാശ്വാസ സർവീസുകൾ നടത്തിയിരുന്നു. ഇത് തുടരും. അധികൃതരുടെ ഏകോപനത്തോടെ സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് വിവരം അറിയിക്കും. നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർ എയർപോർട്ടിൽ എത്തരുത്. സാധാരണ സർവീസുകൾ പൂർണ്ണമായി തുടങ്ങാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി 28 നും

മാർച്ച് 10 നും ഇടയിൽ യാത്ര ചെയ്യേണ്ട എല്ലാവർക്കും അധിക നിരക്ക് ഈടാക്കാതെ യാത്ര തീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ നൽകാനും നടപടി ഉണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവെയ്സും അറിയിച്ചു. ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് UAE ടൂറിസം മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി സർവീസുകളുടെ വർദ്ധിപ്പിക്കും. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ അടിയന്തിര സർവീസുകൾ നടക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊങ്കാല ചുടുകട്ട ശേഖരണം പുനരാലോചിക്കുമെന്ന് മേയർ വിവി രാജേഷ്, ഈ വർഷവും വീട് നിര്‍മിക്കാന്‍ നൽകും ,ചെലവും ഗുണവും നോക്കി തുടരണോ എന്ന് തീരുമാനിക്കും
പയ്യന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയുമായി വിമത വിഭാഗം; ടി ഐ മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്തും, വി കുഞ്ഞികൃഷ്ണന്‍ തന്നെ രംഗത്തിറങ്ങിയേക്കും