ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം: കൂടുതൽ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

Published : Mar 07, 2023, 07:06 AM IST
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം: കൂടുതൽ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

Synopsis

എസ് എഫ് ഐ ജില്ലാ പ്രസിഡൻറ്, ജില്ലാ സെക്രട്ടറി എന്നിവരും അറസ്റ്റിലായവരിൽപെടും. കണ്ടാലറിയാവുന്ന മുപ്പതോളം പേർ ചേർന്നാണ് ഓഫീസിലേക്ക് ഇരച്ചുകയറിയതെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതെന്നുമാണ് എഫ് ഐ ആർ.

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ നടന്ന എസ് എഫ് ഐ അതിക്രമത്തിൽ ഉൾപ്പെട്ട കൂടുതൽ പേർ ഇന്ന് കീഴടങ്ങിയേക്കും. സംഘത്തിലുണ്ടായിരുന്ന രണ്ട് വിദ്യാർഥിനികളടക്കമുളളവരോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 16 പേരാണ് അറസ്റ്റിലായത്. എസ് എഫ് ഐ ജില്ലാ പ്രസിഡൻറ്, ജില്ലാ സെക്രട്ടറി എന്നിവരും അറസ്റ്റിലായവരിൽപെടും. കണ്ടാലറിയാവുന്ന മുപ്പതോളം പേർ ചേർന്നാണ് ഓഫീസിലേക്ക് ഇരച്ചുകയറിയതെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതെന്നുമാണ് എഫ് ഐ ആർ.

കേസിൽ പ്രതികളായ എട്ട് എസ് എഫ് ഐ പ്രവർത്തകർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. കേസിലെ പ്രധാന പ്രതിയായ  എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അ‍ർജുൻ ബാബു അടക്കമുളളവരാണ് കീഴടങ്ങിയത്, ഇതോടെ സംഭവത്തിൽ  പിടിയിലായവരുടെ എണ്ണം പതിനാറായി. 

മുപ്പതോളം വരുന്ന എസ് എഫ് ഐ സംഘമാണ് കൊച്ചിയിലെ  ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് കടന്നുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കൊച്ചി സിറ്റി പൊലീസിൻറെ എഫ് ഐ ആർ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് മുഖ്യആസൂത്രകനെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി  നഗരത്തിൽ നിന്ന് മാറി നിന്ന അർജുൻ ബാബു ഇന്ന് വൈകുന്നേരമാണ് പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയത്. എസ് എഫ് ഐ പ്രവർത്തകരായ അതുൽ, അഖിൽ, നന്ദകുമാർ, ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയത്.  അന്യായമായ സംഘം ചേരൽ , അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ  ചുമത്തിയിരിക്കുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ