കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ആറ് കേസുകളിലായി പിടികൂടിയത് 5 കിലോയിലധികം സ്വർണം

Published : Apr 02, 2023, 07:22 PM IST
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ആറ് കേസുകളിലായി പിടികൂടിയത് 5 കിലോയിലധികം സ്വർണം

Synopsis

 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. 

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറ് കേസുകളിലായിട്ടാണ് 5 കിലോയോളം സ്വർണം പിടിച്ചെടുത്തത്. 4 യാത്രക്കാരിൽ നിന്ന് പിടി കൂടിയത് 3455 ​ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. ഇന്നലെയും ഇന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 3  കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇന്ന് രാവിലെ  ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് പിടികൂടിയത്.

 

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും