തൃശ്ശൂരില്‍ വോള്‍വോ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

Published : Jan 01, 2021, 11:08 PM ISTUpdated : Jan 02, 2021, 10:17 AM IST
തൃശ്ശൂരില്‍ വോള്‍വോ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

Synopsis

തൃശ്ശൂരില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. 

തൃശ്ശൂർ: തൃശ്ശൂര്‍ തോട്ടപ്പടി മണ്ണുത്തി അഗ്രിക്കൾച്ചറൽ ഓഫീസിന് സമീപം ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. തൃശൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന 'സൂര്യ' വോൾവോ ബസാണ് മറിഞ്ഞത്. കാർഷിക സർവകലാശാലക്കു സമീപം ആയിരുന്നു അപകടം.10 പേർക്ക് പരുക്കേറ്റു. ബൈക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ വണ്ടി വെട്ടിച്ചപ്പോൾ ആണ് അപകടം ഉണ്ടായത് എന്നു പൊലീസ് പറഞ്ഞു. ഡ്രൈവർ പുറത്തേക്കു തെറിച്ചു വീണു. ഇയാൾക്ക് കാലിനു പരിക്കുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയോലേക്കു മാറ്റി. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക