സംസ്ഥാനത്ത് ഇന്ന് 375 സമ്പര്‍ക്ക കേസുകള്‍; ഉറവിടം അറിയാത്ത 29 രോഗികള്‍

By Web TeamFirst Published Jul 30, 2020, 6:08 PM IST
Highlights

രോഗബാധിതരായവരില്‍ 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നത്തെ 506 കൊവിഡ് കേസുകളില്‍ 375 പേരും രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 794 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.  ഇന്നത്തെ രോഗബാധിതരില്‍ 31 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗബാധിതരായവരില്‍ 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 21533 സാമ്പിളുകൾ പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നാളെ ബലിപെരുന്നാളാണ്. ത്യാഗത്തിന്‍റെ സമർപ്പണത്തിന്‍റെ മനുഷ്യ സ്നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത്. മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‍ക്കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്‍റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്‍ക്കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് അഭിനന്ദനം.

കൊവിഡിനൊപ്പം സഞ്ചാരം ആറ് മാസമായി. സർക്കാർ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവർത്തനത്തിന് ഊർജ്ജമായി.


 

click me!