ആശ്വാസമായി രോഗമുക്തി; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് മുക്തി നേടിയ ദിവസം

Published : Sep 04, 2020, 06:28 PM IST
ആശ്വാസമായി രോഗമുക്തി; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് മുക്തി നേടിയ ദിവസം

Synopsis

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത്.  കൊവിഡ് രോഗവ്യാപനം വലിയ ആശങ്കയുണ്ടാക്കുന്ന തിരുവനന്തപുരത്തും ആശ്വാസമായി കൂടുതല്‍ പേര്‍ കൊവിഡ് മുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി ഇന്ന്  2716 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി.  രോഗ മുക്തി ഏറ്റവും കൂടുതല്‍ ഉള്ള ദിവസമാണ് ഇന്ന്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത്. മലപ്പുറത്ത്  627 പേരുടെ ഫലം നെഗറ്റീവായി.

കൊവിഡ് രോഗവ്യാപനം വലിയ ആശങ്കയുണ്ടാക്കുന്ന തിരുവനന്തപുരത്തും ആശ്വാസമായി കൂടുതല്‍ പേര്‍ കൊവിഡ് മുക്തരായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 426 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. കൊല്ലം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും ഫലം നെഗറ്റീവായി.

എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയുംയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 73 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്ത് സർപ്രൈസുമായി കോണ്‍ഗ്രസ്, വൈഷ്ണ സുരേഷ് പരിഗണനയിൽ, വട്ടിയൂർക്കാവിൽ മുരളീധരൻ; തിരുവനന്തപുരം, കൊല്ലം സാധ്യതാ പട്ടിക
എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും