ജയിലുകളില്‍ കൂടുതല്‍ ചികിത്സാസംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 8, 2021, 7:57 PM IST
Highlights

ജയിലുകളില്‍ ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി 

ജയിലുകളില്‍ കൂടുതല്‍ ചികിത്സാസംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജയിലുകളില്‍ ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!