കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്? ഇതാ ഉത്തരവുമായി എം ബി രാജേഷ്, മാതൃകയാക്കാമെന്ന് മന്ത്രി

Published : May 20, 2023, 02:18 PM IST
കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്? ഇതാ ഉത്തരവുമായി എം ബി രാജേഷ്, മാതൃകയാക്കാമെന്ന് മന്ത്രി

Synopsis

500 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതി നടപ്പാക്കുന്നത്‌ മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകരടങ്ങുന്ന ക്ലീൻ ആർമി മണ്ഡലത്തിൽ രൂപീകരിച്ചുകൊണ്ടാണ്‌

പാലക്കാട്: ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനെ വാനോളം പുകഴ്ത്തി മന്ത്രി എം ബി രാജേഷ്.  ആലത്തൂർ മണ്ഡലത്തിൽ അഞ്ഞൂറ്‌ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത്‌ മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്പോട്ടുകളാക്കുന്ന ഭാവനാപൂർണ്ണമായ ഒരു പരിപാടിക്ക്‌ തുടക്കം കുറിച്ച് കൊണ്ട് മന്ത്രി എംഎല്‍എയെ അഭിനന്ദിച്ചത്. കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎൽഎയാണ്‌ ഏറ്റവും സുന്ദരനായ എംഎൽഎ എന്നാണ് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

500 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതി നടപ്പാക്കുന്നത്‌ മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകരടങ്ങുന്ന ക്ലീൻ ആർമി മണ്ഡലത്തിൽ രൂപീകരിച്ചുകൊണ്ടാണ്‌. ഇന്ന് ക്ലീൻ ആർമിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം പേർ അണിനിരക്കുന്ന ശുചീകരണ പ്രവർത്തനമാണ്‌ മണ്ഡലത്തിൽ നടക്കുന്നത്‌. ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, അന്നേദിവസം ജന്മദിനമുള്ള ആളുകൾ ഫലവൃക്ഷത്തൈകൾ നടും. ജന്മവൃക്ഷം എന്ന നിലയിൽ അവരവർ തന്നെ അത്‌ പരിപാലിക്കുകയും ചെയ്യും.

തുടർന്ന് മണ്ഡലത്തിലെ സ്കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തിൽ ഫലവൃക്ഷത്തൈകൾ കൊടുക്കുകയും, അത്‌ നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂർണ്ണവും ആകർഷകവുമായ പരിപാടിയാണ്‌ കെ ഡി പ്രസേനൻ എംഎൽഎ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എം ബി രാജേഷ് പറഞ്ഞു. സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌, ഓരോ അസംബ്ലി മണ്ഡലത്തെയും മാലിന്യമുക്തമാക്കാൻ എംഎൽഎമാർ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച്‌ വ്യക്തിപരമായ കത്ത്‌ മന്ത്രി എന്ന നിലയിൽ എല്ലാവർക്കും നൽകിയിരുന്നു.

ആ അഭ്യർത്ഥന മാനിച്ച്‌ ഭാവനാപൂർണ്ണമായ പദ്ധതികളുമായി മുന്നോട്ടുവന്ന കെ ഡി പ്രസേനൻ എം എൽ എയ്ക്ക്‌ നന്ദി. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌ ആലത്തൂരിൽ നടപ്പാക്കുന്ന പരിപാടികൾ. മറ്റു പല എംഎൽഎമാരും ഇതുപോലെ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഓരോ മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സമാഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്‌. അത്‌ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

20 കിലോയ്ക്ക് വെറും 30 രൂപ വില; എങ്ങനെ സഹിക്കുമീ കനത്ത നഷ്ടം, കൊട്ടക്കണക്കിന് തക്കാളി റോഡിൽ ഉപേക്ഷിച്ച് കർഷകർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്