പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി, ബന്ധുക്കളുടെ പ്രതിഷേധം

Published : Dec 29, 2019, 11:09 PM ISTUpdated : Dec 29, 2019, 11:13 PM IST
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി, ബന്ധുക്കളുടെ പ്രതിഷേധം

Synopsis

വൈകിട്ട് അഞ്ച് മണിയോടെയാണ് വിശാലാക്ഷിയും കുട്ടിയും മരിക്കുന്നത്. കൃത്യമായ ചികിത്സ ഉറപ്പാക്കാതെ ആശുപത്രി അധികൃതർ അലംഭാവം കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി.  

തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിനെ തുടർന്ന് പൂജപ്പുരയിലെ ആശുപത്രിയിൽ പ്രതിഷേധം. കോയമ്പത്തൂർ സ്വദേശി വിശാലാക്ഷിയും കുഞ്ഞുമാണ് മരിച്ചത്.

പൂജപ്പുര നൃത്താലയം സർക്കാർ മാതൃ-ശിശുക്ഷേമ ആശുപത്രിക്കെതിരെയാണ് പരാതി. വൈകിട്ട് അഞ്ച് മണിയോടെയാണ് വിശാലാക്ഷിയും കുട്ടിയും മരിക്കുന്നത്. പ്രസവത്തിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എസ് എ ടി ആശുപത്രിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. കൃത്യമായ ചികിത്സ ഉറപ്പാക്കാതെ ആശുപത്രി അധികൃതർ അലംഭാവം കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി.

ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പൂജപ്പുര പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. പ്രസവത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. കോയമ്പത്തൂർ സ്വദേശിയായ വിശാലാക്ഷി വിവാഹത്തെ തുടർന്ന് നീറമൺകരയിൽ താമസിക്കുകയായിരുന്നു. സെയിൽസ് ഗേളായിരുന്ന വിശാലാക്ഷിക്ക് 10 വയസുളള ഒരു മകളുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചോരി: സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസം
നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിന്റെ വിശദാംശങ്ങളുമായി ഊമക്കത്ത് പ്രചരിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ, അന്വേഷണം വേണമെന്നാവശ്യം