അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം; യുവതി മരിച്ചു, നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു

Published : Jul 14, 2023, 07:41 PM ISTUpdated : Jul 14, 2023, 07:53 PM IST
അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം; യുവതി മരിച്ചു, നാലുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു

Synopsis

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. 

വയനാട്: വയനാട് വെണ്ണിയോട് മകൾക്കൊപ്പം പുഴയിൽ ചാടിയ യുവതി  ദർശന മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് മകൾ  ദക്ഷയ്ക്കൊപ്പം ദർശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ദർശനയെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും  ആരോഗ്യം മെച്ചപ്പെട്ടില്ല. കാണാതായ മകൾ ദക്ഷയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു.  പുഴയിലേക്ക് ചാടാൻ എന്താണ് കാരണം എന്ന് വ്യക്തമല്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.

അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ

മറ്റൊരു ദുരന്ത വാര്‍ത്ത കൂടി തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്നിരുന്നു.  തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകൻ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

 

 

 

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്