ചെന്നൈ: സംഗീത സംവിധായകൻ ശരത്തിൻ്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കൾ. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam