
കൊച്ചി: സ്വർണക്കളളക്കടത്തുകേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം, കത്തിന്‍റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam