കോട്ടയത്ത് വീണ്ടും കൊവിഡ്; രോഗബാധിതനായ രണ്ട് വയസുകാരന്‍റെ അമ്മയ്ക്കും രോഗം

Published : May 13, 2020, 06:33 PM ISTUpdated : May 13, 2020, 07:05 PM IST
കോട്ടയത്ത് വീണ്ടും കൊവിഡ്; രോഗബാധിതനായ രണ്ട് വയസുകാരന്‍റെ അമ്മയ്ക്കും രോഗം

Synopsis

ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍. ഇതോടെ കോട്ടയത്തെ കേസുകളുടെ എണ്ണം രണ്ടായി.

കോട്ടയം: കോട്ടയത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് വയസുകാരന്‍റെ അമ്മയ്ക്കും കൊവിഡ്. ഏഴുമാസം ഗര്‍ഭിണിയാണ് യുവതി. കഴിഞ്ഞ ശനിയാഴ്ചയാണ് കുവൈറ്റില്‍ നിന്നും അമ്മയും രണ്ട് വയസുകാരനും എത്തിയത്. ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍. ഇതോടെ കോട്ടയത്തെ കേസുകളുടെ എണ്ണം രണ്ടായി. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇവര്‍ വീട്ടിലേക്ക് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ  നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കോട്ടയത്ത് ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതടക്കം ഇന്ന് 10 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 

 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം