കാമുകനൊത്ത് കുഞ്ഞിനെ കൊന്നെന്ന് അമ്മയുടെ മൊഴി; തിരൂരിൽ അമ്മയും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

Published : Mar 01, 2024, 04:12 PM ISTUpdated : Mar 01, 2024, 04:19 PM IST
കാമുകനൊത്ത് കുഞ്ഞിനെ കൊന്നെന്ന് അമ്മയുടെ മൊഴി; തിരൂരിൽ അമ്മയും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

Synopsis

മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. സംഭവത്തിൽ പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നൽകിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. സംഭവത്തിൽ പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അമ്മയെയും കാമുകനെയു കാമുകന്റെ ബന്ധുക്കളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം, ശ്രീപ്രിയയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. 
യാത്രക്കാർ ട്രെയിനിന്‍റെ മുകളില്‍ വലിഞ്ഞുകയറി, ഒരിഞ്ച് സ്ഥലം ബാക്കിയില്ല, നല്ല വേഗവും! വീഡിയോ എവിടെ നിന്ന്?

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം