
കോഴിക്കോട്: അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരായ യു എ പി എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. കേസ് എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം. അലൻ-താഹ ഐക്യദാർഢ്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉപവാസ സമരത്തിൽ താഹയുടെ മാതൃ സഹോദരി ഹസീന. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ പി ഗീത. കെ. അജിത, വിജി തുടങ്ങിയവരാണ് ഉപവാസം ഇരിക്കുന്നത്.
ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അലന്‍റെ പിതാവ് ഷുഹൈബും സമരപ്പന്തലിൽ എത്തി. എൻഐഎ അന്വേഷണം വേണ്ടെന്ന് പറയാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാർ പറഞ്ഞു.
സിപിഎമ്മിൽ പ്രവർത്തിക്കുന്നത് യുഎപിഎ ചുമത്തേണ്ടുന്ന കുറ്റമാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam