സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാ‍ഡ് ; നടപടിയുമായി ഗതാഗത വകുപ്പ്

Published : Apr 23, 2019, 02:31 PM ISTUpdated : Apr 23, 2019, 04:02 PM IST
സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാ‍ഡ് ; നടപടിയുമായി ഗതാഗത വകുപ്പ്

Synopsis

സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ  24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ സ്ക്വാഡ് രൂപീകരിക്കണം. 

തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ  24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ സ്ക്വാഡ് രൂപീകരിക്കണം. മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആർടിഒയ്ക്കാണ് സ്ക്വാഡുകളുടെ മേൽനോട്ട ചുമതല. എല്ലാ ബസുകളുടേയും മുൻ കേസുകൾ കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് രുന്നുണ്ടോ എന്നും പരിശോധിക്കണം.

സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര്‍ സമാനമായി മോശം അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരുന്നു. കല്ലട ബസിനെതിരെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. 

പരാതികളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി പൊലീസ് രംഗത്തുവന്നിരുന്നു. കല്ലടയില്‍ സുരേഷ് കല്ലട ട്രാവല്‍സിന്‍റെ ഓഫീസ് റെയ്ഡ് ചെയ്തതടക്കമുള്ള നടപടികളും പൊലീസ് സ്വീകരിച്ചു. അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി