ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ ലീ​ഗിലെത്തിക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ നടന്നതായി റിപ്പോർട്ട്

Published : Jun 02, 2024, 08:51 AM ISTUpdated : Jun 02, 2024, 08:58 AM IST
ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ ലീ​ഗിലെത്തിക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ നടന്നതായി റിപ്പോർട്ട്

Synopsis

പ്രാഥമിക ചർച്ചകൾ നടന്നതായാണ് പുറത്തുവരുന്ന വിവരം. കെ.എം.ഷാജി അടക്കമുള്ള നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

തിരുവനന്തപുരം: മുൻമന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിലിനെ മുസ്ലിം ലീഗിൽ എത്തിക്കാൻ നീക്കം. പ്രാഥമിക ചർച്ചകൾ നടന്നതായാണ് പുറത്തുവരുന്ന വിവരം. കെ.എം.ഷാജി അടക്കമുള്ള നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ലീഗ്- സമസ്താ വിഷയത്തിൽ ദേവർകോവിൽ അടുത്തിടെ പ്രകടിപ്പിച്ച അഭിപ്രായം ശുഭസൂചനയാണ് നൽകുന്നത് എന്നും എന്നാൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല എന്നുമാണ് കെ.എം.ഷാജിയുടെ പ്രതികരണം.

എന്നാൽ താനും ഐഎൻഎലും ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുകയാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് ഒരുതരം ചർച്ചകളും നടന്നിട്ടില്ലെന്നും ദേവർകോവിൽ പ്രതികരിച്ചു. ലീഗ് സമസ്ത വിഷയത്തിൽ താൻ നടത്തിയ അഭിപ്രായത്തെ ചിലർ തെറ്റിദ്ധരിച്ചത് ആകാമെന്നും ദേവർകോവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം