എംഎസ്സി എൽസ 3 കപ്പൽ അപകടം: കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

Published : Jun 12, 2025, 12:31 PM ISTUpdated : Jun 12, 2025, 12:49 PM IST
msc elsa ship - high court

Synopsis

അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി : കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി.

കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നി‍ർദേശം. അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയിനറിൽ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

MSC MANASA F എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് നിർദ്ദേശം. ആറു കോടി രൂപയുടെ ഡിമാന്‍റ് ഡ്രാഫ്ട് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടു നൽകാം. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും. 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു