സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും: എം ടി രമേശ്

Web Desk   | Asianet News
Published : Oct 05, 2020, 12:21 PM IST
സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും: എം ടി രമേശ്

Synopsis

സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും. സ്വർണക്കള്ളക്കടത്ത് സംഘമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കോഴിക്കോട്: സിപിഎം കേരളത്തിലെ സ്വർണക്കള്ളക്കടത്ത് സംഘമായി മാറിയെന്ന് ബിജെപി നേതാവ് എം ടി രമേശ് ആരോപിച്ചു. സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും. സ്വർണക്കള്ളക്കടത്ത് സംഘമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് ലോബിയുടെ പണമാണ് സിപിഎമ്മിൻ്റേത്. കള്ളക്കടത്ത് സംഘത്തിൻ്റെ ബിനാമികളായി സിപിഎം മാറി. കാരാട്ട് ഫൈസലിന് എതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ല. ഇതിനെക്കുറിച്ച് അന്വേഷണം വേണം. സിപിഎം നേതൃത്വത്തിന് അധോലോക ബന്ധമുണ്ട്. 
അച്ഛൻ സ്വർണക്കള്ളക്കടത്തുകാരൻ്റെ കാറിൽ യാത്ര നടത്തുന്നു, മകൻ മയക്കുമരുന്ന് സംഘത്തിന്റെ കൂടെയാണെന്നും കോടിയേരി ബാലകൃഷ്ണനെയും ബിനീഷ് കോടിയേരിയെയും സൂചിപ്പിച്ച് എം ടി രമേശ് അഭിപ്രായപ്പെട്ടു.

കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിടിഎ റഹിം എംഎൽഎ ചെയർമാനും കാരാട്ട് ഫൈസൽ ഡയറക്ടറുമായ കൊടുവള്ളി കിംസ് ആശുപത്രിയുടെ മുന്നിലേക്ക് യുവമോർച്ച നടത്തിയ  പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എ ടി രമേശ്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു
സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ