പുസ്തക വിവാദം: പ്രസാധകർക്കും എഴുത്തുകാർക്കുമെതിരെ എംടിയുടെ മകൾ അശ്വതി കോടതിയിൽ മൊഴി നൽകി

Published : Mar 28, 2026, 02:32 PM IST
 MT Vasudevan Nair book controversy

Synopsis

എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മകൾ അശ്വതി കോഴിക്കോട് സിജെഎം കോടതിയിൽ മൊഴി രേഖപ്പെടുത്തി. പുസ്തകം പിൻവലിക്കണമെന്നും എഴുത്തുകാർക്കും പ്രസാധകർക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹർജി നൽകിയത്

കോഴിക്കോട്: എം ടി വാസുദേവൻ നായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ എംടിയുടെ മകൾ അശ്വതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് സിജെഎം കോടതി 4 ആണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തകം പിൻവലിക്കണമെന്നും രചയിതാക്കൾക്കും പ്രസാധകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അശ്വതി സമർപ്പിച്ച ഹർജിയിലാണ് നടപടി. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ അശ്വതി പ്രതികരിക്കാൻ തയ്യാറായില്ല. പുസ്തകം എം ടി യെയും കുടുംബത്തെ അപമാനിക്കുന്നതെന്നാണ് അശ്വതി കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയിലുള്ളതെന്നാണ് വിവരം. ഇതിനായി പുസ്‌തകത്തിൻ്റെ പ്രസാധകരും എഴുത്തുകാരും ഗൂഢാലോചന നടത്തി. പുസ്തകത്തിൻ്റെ തലക്കെട്ടും ഡിസൈനും തൻ്റെ അച്ഛനായ എം ടി വാസുദേവൻ നായരെ മോശക്കാരനാക്കുന്നതാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് എഴുത്തുകാർ പുസ്‌തകം പ്രസിദ്ധീകരിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞതായാണ് വിവരം.

ദീദി ദാമോദരൻ, എച്ച്‌മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയാണ് നിയമപരമായ നടപടികളിലേക്ക് കടന്നത്. നേരത്തെ പുസ്തകം പിൻവലിച്ച് മാപ്പ് പറയാൻ പ്രസാധകരോടും എഴുത്തുകാരോടും ഇവർ ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നേമത്ത് സംവാദത്തിന് വെല്ലുവിളിച്ചത് താൻ, താത്പര്യമുണ്ടെങ്കിൽ ശിവൻകുട്ടിയെ വിളിച്ച് പറയാം'; മുഖ്യമന്ത്രിയും ഒപ്പം വേണമെന്നും രാജീവ് ചന്ദ്രശേഖർ
പോറ്റിയേ കേറ്റിയേ പാരഡി പാടി പ്രചാരണം; കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി