തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴ മുടവൂർ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി

Published : Nov 17, 2020, 05:20 PM IST
തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴ മുടവൂർ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി

Synopsis

പള്ളി കൈമാറുന്നത് അറിഞ്ഞ് കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിപ്പരിസരത്ത് വിശ്വാസികൾ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി.

മൂവാറ്റുപുഴ: ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴ മുടവൂർ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. കോടതി വിധി അനുസരിച്ചായിരുന്നു നടപടി. 

പള്ളി കൈമാറുന്നത് അറിഞ്ഞ് കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിപ്പരിസരത്ത് വിശ്വാസികൾ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി. പൂട്ടിയിട്ട പള്ളി ഗേറ്റിൻ്റെ താഴ് അറുത്താണ് ഓർത്തഡോക്സ് സംഘം അകത്ത് കയറിയത്. തുടർന്ന് പ്രാർത്ഥന നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ പൂട്ടി, പിന്നാലെ ഉടമ മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയുള്ളതായി സൂചന
അങ്കമാലി ആർക്കൊപ്പം? ഹാട്രിക് ലക്ഷ്യമിട്ട് റോജി, അങ്കത്തിനിറങ്ങി സാജു പോൾ, എംഎൽഎയുടെ നേട്ടങ്ങൾ ചോദ്യം ചെയ്ത് ട്വൻ്റി20