
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. യൂത്ത് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായി മാറിയെന്നാണ് റിയാസിന്‍റെ വിമർശനം. വ്യാജ ഐ ഡി കാർഡ് നിർമ്മാണം, ഷൂ ഏറ്, ചീമുട്ട ഏറ് എന്നിവയൊക്കെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസിന്‍റെ പ്രധാന പരിപാടികളെന്നും റിയാസ് വിമർശിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഇന്നുണ്ടായ സംഘർഷത്തിന്‍റെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെയും പൊതുമരാമത്ത് മന്ത്രി വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആ സ്ഥാനത്തിരിക്കാൻ നാണമുണ്ടോയെന്നായിരുന്നു റിയാസിന്‍റെ ചോദ്യം.
തലസ്ഥാനത്തെ കലാപഭൂമിയാക്കിയത് പിണറായിയുടെ ധാർഷ്ഠ്യം, കോണ്‍ഗ്രസിൻ്റെ സമരമുറകൾ കാണാനിരിക്കുന്നതേയുള്ളു: സുധാകരൻ
അതേസമയം യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ അഴിഞ്ഞാട്ടമാണ് നടന്നതെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്‍റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഇതിന്‍റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്‍റണിണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കെതിരെ എതിരഭിപ്രായം ഉണ്ടായിട്ടും എൽ ഡി എഫ് പരസ്യ പ്രതിഷേധത്തിലേക്ക് പോയില്ലല്ലോ എന്ന് ചൂണ്ടികാട്ടിയ ബാലഗോപാൽ, മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങൾക്ക് അടുത്തേക്ക് പോക്ണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam