
പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പൊസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ആരുമായും താൻ സമ്പർക്കത്തിൽ വന്നിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചു.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് -
പ്രിയപ്പെട്ടവരെ,
ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു. ആശങ്കപ്പെടേണ്ടതില്ല.
മുഹമ്മദ് മുഹസിൻ എംഎൽഎ
പട്ടാമ്പി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സിപിഐ എംഎൽഎയാണ് മുഹമ്മദ് മുഹസിൻ. സിപിഐ നേതാവും കൃഷി മന്ത്രിയുമായ വിഎസ് സുനിൽ കുമാർ രണ്ട് ദിവസം മുൻപാണ് കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടത്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ തുടങ്ങിയവർ നേരത്തെ കൊവിഡ് മുക്തി നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam