കുഞ്ഞാലിക്കുട്ടിയുടെ രാജി: തീരുമാനം മുസ്ലീംലീ​ഗ് പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ

Web Desk   | Asianet News
Published : Dec 24, 2020, 05:07 PM ISTUpdated : Dec 24, 2020, 06:02 PM IST
കുഞ്ഞാലിക്കുട്ടിയുടെ രാജി: തീരുമാനം മുസ്ലീംലീ​ഗ് പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ

Synopsis

തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലീം ലീ​ഗ് അധ്യക്ഷൻ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈൻ അലി തങ്ങൾ. തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ രാജി തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലീം ലീ​ഗ് അധ്യക്ഷൻ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈൻ അലി തങ്ങൾ. തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനമെന്നും കെ പി എ മജീദ് അറിയിച്ചിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് സ്വദേശി അതുല്യയുടെ മരണം: സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണവുമായി കുടുംബം; 'പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകും'
കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽനിന്ന് പാറ്റയെയും കിട്ടി; മൈസുരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം, പരാതി