കുട്ടനാട് സീറ്റ് കോൺ​ഗ്രസിന് ? നിർണായക തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുല്ലപ്പള്ളി

Published : Feb 23, 2020, 07:15 PM ISTUpdated : Feb 23, 2020, 07:39 PM IST
കുട്ടനാട് സീറ്റ് കോൺ​ഗ്രസിന് ?  നിർണായക തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുല്ലപ്പള്ളി

Synopsis

എന്റെ താല്പര്യം പാർട്ടിയുടെ താല്പര്യം മാത്രമാണ്. മറ്റൊരു വ്യക്തി താല്പര്യവും എനിക്കില്ല. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സംബന്ധിച്ച നിര്‍ണായക തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 25- ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. കുട്ടനാട് സീറ്റാണ് അതിലെ മുഖ്യചര്‍ച്ച. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക ചര്‍ച്ച ഈ യോഗത്തില്‍ യുഡിഎഫ് എടുക്കും - മുല്ലപ്പള്ളി പറഞ്ഞു. 

അധ്യക്ഷന് നേരെ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി വച്ചോയെന്ന ചോദ്യത്തിന് രാഷ്ട്രീയ കാര്യ സമിതി യോഗം തൽക്കാലം മാറ്റി വച്ചു എന്നേയുള്ളുവെന്നും ആരോഗ്യകരമായ ചർച്ചകൾ നടത്തിയ സമിതിയായിരുന്ന അതെന്നും അത്തരം ചർച്ചകൾ തന്നെ ഇനിയും തുടരണമെന്നാണ് ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്റെ താല്പര്യം പാർട്ടിയുടെ താല്പര്യം മാത്രമാണ്. മറ്റൊരു വ്യക്തി താല്പര്യവും എനിക്കില്ല. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 
 

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും